തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഇന്ത്യയുടെ ദീപ്തി ശർമ.
152 വിക്കറ്റ് നേടിയാണ് ഇന്ത്യൻ സ്പിന്നർ മേഗൻ ഷട്ടിന്റെ റിക്കാർഡ് മറികടന്നത്. ശ്രീലങ്കയുടെ നിലാക്ഷിക സിൽവയെ പുറത്താക്കിയാണ് ദീപ്തി നേട്ടം സ്വന്തമാക്കിയത്.
നൂറ്റിമുപ്പതാം ഇന്നിംഗ്സിലാണ് ദീപ്തി 152 വിക്കറ്റിൽ എത്തിയത്. 86 ഇന്നിംഗ്സിൽ 103 വിക്കറ്റ് നേടിയ രാധാ യാദവാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുള്ള ഇന്ത്യൻ താരം.